ചെങ്ങന്നൂർ: കാരയ്ക്കാട് കുളഞ്ഞിക്കാലായിൽ അനിൽ കുമാർ (46) നെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. മുളക്കുഴ ചെറുകാലേത്ത് സൂസമ്മ തോമസിന്റെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു ഇയാൾ.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. 60 അടി താഴ്ചയുള്ള കിണറായിരുന്നു ഇത്. ഫയർഫോഴ്‌സ് യൂണിറ്റിലെ അസി: സ്റ്റേഷൻ ആഫീസർ ഫയർ മാൻമാരായ രാധാകൃഷ്ണൻ ,ശ്യാംലാൽ ,സൂരജ് സനു, ശ്രീജിത്ത് ,സുജിത്ത് എസ് കുമാർ ,ഹോംഗാർഡ് ഷാജി ,ഡ്രൈവർമാരായ ജയരാജ് ,ദീപക് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അനിൽകുമാറിനെ മുളക്കുഴയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.