പുതിയാപ്പക്ക് പടിഞ്ഞാറ് 19 നോട്ടിക്കല്‍ മൈല്‍ അകലെ മീന്‍ പിടിച്ചു കൊണ്ടിരിക്കുമ്പോഴാണു ഭാരമുള്ള വസ്തു വലയില്‍ കുരുങ്ങിയത്. വീഞ്ച് ഉപയോഗിച്ചു വലിച്ചു കയറ്റിയപ്പോഴാണ് എന്‍ജിന്റെ ഭാഗമാണെന്ന് മനസിലാകുന്നത്. 

കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ടിലെ വലയില്‍ കുരുങ്ങിയത് വിമാന എന്‍ജിനെന്ന് സംശയം. ബേപ്പൂര്‍ ചീരാച്ചന്റപുറത്ത് ജലീലിന്റെ ഉടമസ്ഥതയിലുള്ള അല്‍ഫാസ് ബോട്ടുകാര്‍ക്കാണ് ആഴക്കടലില്‍ നിന്ന് വിമാനത്തിന്റേതെന്നു സംശയിക്കുന്ന എന്‍ജിന്‍ ലഭിച്ചത്. വൈകിട്ട് ഹാര്‍ബറില്‍ എത്തിച്ച എന്‍ജിന്‍ ക്രെയിന്‍ ഉപയോഗിച്ച് വാര്‍ഫില്‍ ഇറക്കി.

പുതിയാപ്പക്ക് പടിഞ്ഞാറ് 19 നോട്ടിക്കല്‍ മൈല്‍ അകലെ മീന്‍ പിടിച്ചു കൊണ്ടിരിക്കുമ്പോഴാണു ഭാരമുള്ള വസ്തു വലയില്‍ കുരുങ്ങിയത്. വീഞ്ച് ഉപയോഗിച്ചു വലിച്ചു കയറ്റിയപ്പോഴാണ് എന്‍ജിന്റെ ഭാഗമാണെന്ന് മനസിലാകുന്നത്. വല മുറിഞ്ഞതോടെ മത്സ്യബന്ധനം നിര്‍ത്തി എന്‍ജിനുമായി സംഘം കരയിലേക്കു മടങ്ങി. ബോട്ടുകാരുടെ വലയും ആങ്കര്‍ റോപ്പും നശിച്ച നിലയിലാണ്.

തീരസംരക്ഷണസേന ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണു പണ്ടു കാലത്തെ വിമാനത്തിന്റെ എന്‍ജിനായിരിക്കാമെന്ന സൂചന നല്‍കി. യന്ത്രഭാഗം ബേപ്പൂര്‍ ഹാര്‍ബര്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്.