Asianet News MalayalamAsianet News Malayalam

കടലിൽ കുടുങ്ങിയ 18 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

അഴീക്കോട് നിന്നും പോയ റെസ്ക്യൂ ബോട്ടാണ് മത്സ്യത്തൊഴിലാളി ബോട്ടിനെയും അതിലെ 18 തൊഴിലാളികളെയുംകരയിലെത്തിച്ചത്. 

fishermen rescued from sea after boat's engine failure in thrissur apn
Author
First Published Oct 22, 2023, 7:20 PM IST

തൃശൂർ : ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും കരയിലെത്തിച്ചു. ഫിഷറീസ് വകുപ്പ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഫലം കണ്ടത്. ആലപ്പുഴ കലവൂർ സ്വദേശി അലോഷ്യസിന്റെ ഉടമസ്ഥയിലുള്ള അൽഫോൺസ ബോട്ടാണ് അഴീക്കോട് അഴിമുഖത്തിന് പടിഞ്ഞാറ് രണ്ടു നോട്ടിക്കൽ മൈൽ അകലെ വെച്ച് എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയത്. അഴീക്കോട് നിന്നും പോയ റെസ്ക്യൂ ബോട്ടാണ് മത്സ്യത്തൊഴിലാളി ബോട്ടിനെയും അതിലെ 18 തൊഴിലാളികളെയുംകരയിലെത്തിച്ചത്. 

കാലാവസ്ഥാ വിഭാഗം അറിയിപ്പ്, കേരളത്തിൽ മഴ കനക്കും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

 

 

 

Follow Us:
Download App:
  • android
  • ios