പ്രൊപ്പല്ലറിൽ വല ചുറ്റി എഞ്ചിൻ നിന്നുപോയ നീതിമാൻ 2 എന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.
കൊച്ചി: മുനമ്പത്ത് കടലിൽ വച്ച് എഞ്ചിൻ നിന്നുപോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി. പ്രൊപ്പല്ലറിൽ വല ചുറ്റി എഞ്ചിൻ നിന്നുപോയ 'നീതിമാൻ 2' എന്ന വള്ളത്തിലെ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.
വള്ളത്തിലുണ്ടായിരുന്ന 40 മത്സ്യത്തൊഴിലാളികളെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ പട്രോൾ ബോട്ടില്‍ മുനമ്പം ഹാർബറിലെത്തിച്ചു. നായരമ്പലം സ്വദേശി മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.
