ഹരിപ്പാട്‌:. മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് മറിഞ്ഞു. വലിയഴീക്കൽ കല്ലശ്ശേരിൽ സനൽകുമാറിന്റെ ഉടമസ്ഥതയിലുള്ള നീട്ടു വെള്ളമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിനിടയിൽ കായംകുളം പൊഴിയിൽ വച്ച് കാറ്റിലും തിരയിലും പെട്ടാണ് വള്ളം മറിഞ്ഞത്.

ഈ സമയം കരയിൽ ഉണ്ടായിരുന്ന തൊഴിലാളികൾ മറ്റുവള്ളങ്ങളിൽ എത്തി  അപകടത്തിൽപ്പെട്ട വെള്ളത്തിലെ തൊഴിലാളികളായ ജനാർദ്ദനൻ, സരസൻ എന്നിവരെ  രക്ഷപ്പെടുത്തി. ഇവർക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂ. വള്ളം, വല, എൻജിൻ എന്നിവ നഷ്ടപ്പെട്ടു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശ നഷ്ടങ്ങൾ ഉണ്ടായതായി തൊഴിലാളികൾ പറഞ്ഞു.