Asianet News MalayalamAsianet News Malayalam

പ്രളയബാധിത മേഖലകളില്‍ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ വിദേശ മലയാളിയും കൂട്ടാളിയും അറസ്റ്റില്‍

പ്രളയബാധിത മേഖലകളിലെ ധനകാര്യ സ്ഥാപനങ്ങളിൽ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ വിദേശ മലയാളിയും കൂട്ടാളിയും പോലീസ് പിടിയിൽ. കണ്ണൂർ സ്വദേശി അശ്വിൻ, ഈരാറ്റുപേട്ട സ്വദേശി ജയപ്രകാശൻ എന്നിവരാണ് ഗ്യാസ് കട്ടർ അടക്കമുള്ള കവർച്ച ഉപകരണങ്ങളുമായി  പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്.

Flood affected area During the course of the robbery a Malayalee and his companion were arrested
Author
Perumbavoor, First Published Aug 26, 2018, 12:03 PM IST

പെരുമ്പാവൂര്‍ :  പ്രളയബാധിത മേഖലകളിലെ ധനകാര്യ സ്ഥാപനങ്ങളിൽ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ വിദേശ മലയാളിയും കൂട്ടാളിയും പോലീസ് പിടിയിൽ. കണ്ണൂർ സ്വദേശി അശ്വിൻ, ഈരാറ്റുപേട്ട സ്വദേശി ജയപ്രകാശൻ എന്നിവരാണ് ഗ്യാസ് കട്ടർ അടക്കമുള്ള കവർച്ച ഉപകരണങ്ങളുമായി  പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്.

പ്രളയത്തിൽ മുങ്ങിയവരുടെ പുനരധിവാസത്തിൽ പോലീസിന്‍റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനിടെയാണ്  ധനകാര്യ സ്ഥനങ്ങളിലും ബിവറേജ് ഔട്ട്ലറ്റുകളിലും പ്രതികൾ വൻ കവർച്ച ആസൂത്രണം ചെയ്തിരുന്നു. ഇതിനായി പ്രതികൾ  ഉത്രാട ദിനത്തിൽ പുലർച്ചെ  പെരുമ്പാവൂരിലെ ഒരു കടയുടെ പൂർട്ട് തകർത്ത് ഗ്യാസ് സിലിണ്ടർ കവർച്ച ചെയ്തു.

കടയിൽ കവർച്ച നടന്നത് ഉടമ പോലീസിനെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഗ്യാസ് കട്ടർ ഉപയോഗത്തിനാണ് ഓക്സിജൻ സിലിണ്ടർ കവർന്നതെന്ന് മനസ്സിലാക്കി. വൻ കവർച്ചയാണ് പ്രതികൾ ആസൂത്രണം ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞതോടെ  വിവിധ ജില്ലാ പോലീസ് മേധാവികൾക്ക് വിവരം കൈമാറുകയായിരുന്നു. ഒടുവിൽ ആലപ്പുഴ റിസോർട്ടിൽ വെച്ച്  പോലീസ്  പ്രതികളെ പിടികൂടി. 

ഈരാട്ടുപേട്ട സ്വദേശി ജയപ്രകാശും , കണ്ണൂർ സ്വദേശി അശ്വിനും  ദീർഘകാലം ഗൾഫിൽ ഒരുമിച്ച്  ജോലി ചെയ്തവരാണ്. ജയപ്രകാശ് 2103 -ൽ തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരെ കെട്ടിയിട്ട് അമ്പത് ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യ പ്രതിയാണ്. ഇയാള്‍ക്ക് ഓസ്ട്രേലിയയിൽ ഓ‍‍ർഗാനിക് ഫ്രൂട്ട്സ് ബിസിനസ്സായിരുന്നു. 

കണ്ണൂർ തളാപ്പ് സ്വദേശി അശ്വിനിന് ഓസ്ട്രേലിയിൽ നിന്നും ബിസിനസ് നെതർലാന്‍റ്സിലേക്ക് മാറ്റുന്നതിനുള്ള പണം കണ്ടെത്താനാണ് കവർച്ചയിൽ മുൻ പരിചയമുള്ള ജയപ്രകാശിനെ കൂട്ടുപിടിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ധനകാര്യ സ്ഥാപനത്തിന് പുറമെ  എറണാകുളം, തൃശ്ശൂർ ആലപ്പുഴ ജില്ലകളിലെ ബിവറേജ് ഔട്ട് ലറ്റുകളിലെ പണം കവർച്ച ചെയ്യുന്നതിനും ഇവർ പദ്ധതിയിട്ടതായി പോലീസ് വ്യക്തമാക്കുന്നു. കവർച്ചയ്ക്ക് ഉപയോഗിക്കുന്ന ഗ്യാസ് കട്ടർ അടക്കമുള്ള ആധുനിക ഉപകരണങ്ങൾ ഇവരുടെ പക്കൽ നിന്ന് പോലീസ് കണ്ടെത്തിട്ടുണ്ട്. 24 മണിക്കൂറുനുള്ള വൻ കവർച്ചയുടെ  ആസൂത്രണം തകർക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് പെരുമ്പാവൂർ പോലീസ്.

Follow Us:
Download App:
  • android
  • ios