മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി. കലന്തത്തിന്‍റെ പുരക്കൽ സലാമിന്‍റെ മകൻ മുസമ്മിലാണ് മരിച്ചത്. 17 വയസായിരുന്നു.

പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രാവിലെ മുതൽ  തെരച്ചിൽ നടത്തുകയായിരുന്നു.