ഇടുക്കി: അണക്കരയിൽ ബാങ്ക് ജീവനക്കാരെ ആക്രമിച്ച കേസിൽ നാല് സിഐടിയു ലോഡിങ് തൊഴിലാളികൾ അറസ്റ്റിൽ. കുരുവിള, ബാബു, കുഞ്ഞുമോൻ,  ബിനോയി എന്നിവരെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയാണ് സംഭവം. അണക്കരയിൽ പുതുതായി ആരംഭിക്കുന്ന ബാങ്കിൽ ലോക്കർ ഇറക്കാൻ എത്തിയതായിരുന്നു ബാങ്ക് ജീവനക്കാർ. ഇവർക്കും ഒപ്പമുണ്ടായിരുന്ന ഏജൻസി ജീവനക്കാരെയും ആക്രമിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ ഏഴ് പേർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.