കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് സഹോദരനെ രക്ഷപ്പെടുത്തിയത്.
കോഴിക്കോട് : ഒളവണ്ണ ചെറുപുഴയിൽ നല്ലളം പൂളക്കടവ് പാലത്തിന് സമീപം നാലു വയസ്സുകാരി മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി. നല്ലളം മുണ്ടൊളി റഹുഫ് - ഷിജിന ദമ്പതികളുടെ മകൾ ഇസ്സ ഫാത്തിമ (നാല്) ആണ് മരിച്ചത്.
കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് സഹോദരനെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ മുങ്ങിപ്പോയ ഇസ്സക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെതത്താനായില്ല. പിന്നീട് ഒളവണ്ണ ചെറുപുഴയിൽ പൂളക്കടവ് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
