ഇരുമ്പുപാലത്തിനു പടിഞ്ഞാറ് ജനരക്ഷാ മെഡിക്കല്‍സിനോട് ചേര്‍ന്നു സ്ഥാപിച്ചിരുന്ന ഭക്ഷണ അലമാരയാണ് തകര്‍ത്തത്. കഴിഞ്ഞരാത്രി പത്തോടെ അക്രമം നടന്നതായാണ് വിവരം. അക്രമിയെത്തുന്നതും അലമാര തകര്‍ക്കുന്നതും സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

ചേര്‍ത്തല: സൗജന്യ ഭക്ഷണ വിതരണത്തിനായി സ്ഥാപിച്ച അലമാര കഴിഞ്ഞ ദിവസം രാത്രിയില്‍ തകര്‍ത്ത നിലയില്‍. ഇരുമ്പുപാലത്തിനു പടിഞ്ഞാറ് ജനരക്ഷാ മെഡിക്കല്‍സിനോട് ചേര്‍ന്നു സ്ഥാപിച്ചിരുന്ന ഭക്ഷണ അലമാരയാണ് തകര്‍ത്തത്. കഴിഞ്ഞരാത്രി പത്തോടെ അക്രമം നടന്നതായാണ് വിവരം. അക്രമിയെത്തുന്നതും അലമാര തകര്‍ക്കുന്നതും സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചു.

വിശക്കുന്ന ആര്‍ക്കും ഈ അലമാര തുറന്ന് ഭക്ഷണ പൊതിയെടുക്കാം. വിശക്കുന്നവനു ഭക്ഷണം കൊടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഭക്ഷണപൊതികള്‍ വെക്കുകയുമാകാം ഈ സന്ദേശവുമായി തുടങ്ങിയ അന്നം ബ്രഹ്മം അലമാരയാണ് തകര്‍ത്തത്. കഴിഞ്ഞ 31ന് കൃഷിമന്ത്രി പി പ്രസാദാണ് അലമാര ഉദ്ഘാടനം ചെയ്തത്. ഗിരീഷ്‌കുമാര്‍, ഹരിഹരന്‍ ഗോവിന്ദപൈ മൂന്നു യുവാക്കള്‍ ചേര്‍ന്നു തുടങ്ങിയ സംവിധാനത്തിനു വലിയ പ്രതികരണമായിരുന്നു ലഭിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona