തിരുവനന്തപുരം: ശാന്തികവാടത്തിലെ ചടങ്ങുകൾ ഇനി ലോകത്തെ ഏത് കോണിലിരുന്നും കാണാം. സംസ്കാരച്ചടങ്ങളുടെ  തത്സമയസംപ്രേക്ഷണത്തിനുള്ള സംവിധാനം മേയർ ഉദ്ഘാടനം ചെയ്തു. ശാന്തികവാടത്തിലെ സേവനങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാനും ഇനി സൗകര്യമുണ്ടാകും.

അത്യാധുനിക വെബ്ക്യാമറകൾ, തത്സമയ സംപ്രേക്ഷണത്തിനായുള്ള കണ്ട്രോൾ റൂം, പുതിയ രണ്ട് ക്രിമറ്റോറിയങ്ങൾ. ശാന്തികവാടത്തിന് ഇനി പുതിയ മുഖം.  കൊവിഡ് മൂലം പ്രിയപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാനാകാത്തവരുടെ വിഷമങ്ങൾക്ക്  പരിഹാരമായാണ് വെബ് സ്ട്രീമിംഗ് എന്ന ആശയത്തിലേക്ക് നഗരസഭ എത്തിയത്.

മൂന്നാഴ്ച കൊണ്ട് ലൈവ് സ്ട്രീംമിഗിനുള്ള പണി പൂർത്തിയാക്കി. ശാന്തികവാടത്തിലെ എട്ട് ഫ‌ർണസുകളിലെയും സംസ്കാര ചടങ്ങുകൾ സ്മാർട്ട് ട്രിവാൻഡ്രം വെബ് പോർട്ടലിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഇനി തത്സമയം കാണാം.

കാണിക്കാനാണ് തീരുമാനം. സംസ്കാരച്ചടങ്ങളുടെ സമയക്രമവും പേര് വിവരങ്ങളും തത്സമയം പ്രദർശിപ്പിക്കും. നഗരസഭയുടെ  ഫണ്ട് ഉപയോഗിച്ച് കെഎസ്ഐഎല്ലിൽ നിന്നാണ് ഉപകാരങ്ങൾ വാങ്ങിയത്.  സ്മാർട്ട് ട്രിവാൻഡ്രം വെബ്സൈറ്റിലൂടെ തന്നെയാണ് ബുക്കിംഗ് സൗകര്യങ്ങളും. ബുക്കിംഗിനായി പ്രത്യേക കോൾ സെന്ററും തുറന്നിട്ടുണ്ട്.