യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Nov 2018, 9:18 PM IST
gang attack young man in alappuzha
Highlights

അബ്ദുൾ റജീഷ് പത്താം കുറ്റി ജംഗ്ഷന് സമീപമുള്ള കടയുടെ മുന്നിൽ ഇരിക്കുമ്പോൾ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു

ചാരുംമൂട്: റോഡിന്‍റെ അരികിലുള്ള കടയുടെ മുന്നിൽ ഇരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ചു. നൂറനാട് പത്താം കുറ്റി ഷെബി മൻസിലിൽ അബ്ദുൾ റജീഷ് (36)നാണ് പരിക്കേറ്റത്. വയറിന് വെട്ടേറ്റ അബ്ദുൾ റജീഷിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. അബ്ദുൾ റജീഷ് പത്താം കുറ്റി ജംഗ്ഷന് സമീപമുള്ള കടയുടെ മുന്നിൽ ഇരിക്കുമ്പോൾ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

വയറിന് വെട്ടേറ്റ ഇയാളെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. നൂറനാട് പൊലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

loader