രണ്ടാഴ്ച മുൻപാണ് ജലസേചന വകുപ്പ് ഇവിടെ 80-മീറ്റർ നീളത്തിൽ ജിയോബാഗ് സ്ഥാപിച്ചത്.
ആലപ്പുഴ: കടലേറ്റ പ്രതിരോധത്തിനായി ആറാട്ടുപുഴ രാമഞ്ചേരി എസ്എൻ ജങ്ഷന് സമീപം സ്ഥാപിച്ചിരുന്ന ജിയോബാഗ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. കാട്ടിൽ തെക്കതിൽ രാഘവന്റെ വീടിന്റെ പടിഞ്ഞാറുഭാഗത്തായി അടുക്കിയിരുന്ന ജിയോബാഗിനാണ് കേടുപാടുവരുത്തിയത്.
രണ്ടാഴ്ച മുൻപാണ് ജലസേചന വകുപ്പ് ഇവിടെ 80-മീറ്റർ നീളത്തിൽ ജിയോബാഗ് സ്ഥാപിച്ചത്. മണൽചാക്കുകളുടെ കവചം മൂർച്ചയുളള അയുധം വെച്ച് കീറിയും മറ്റുമാണ് നശിപ്പിച്ചത്. കെട്ടിയിരുന്ന കയറും അറത്തുവിട്ടു.
