ആലപ്പുഴ: തപാല്‍ ദിനത്തോടുനുബന്ധിച്ച് തപാല്‍ പെട്ടി നിര്‍മ്മിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ഫോട്ടോ വെച്ച് കായംകുളം പോസ്റ്റല്‍ ഡിവിഷന്‍ സ്റ്റാമ്പ് നല്‍കി. കായംകുളം ഐക്യ ജംഗ്ഷന്‍ ഇല്ലിക്കുളത്ത് മാധ്യമ പ്രവര്‍ത്തകന്‍ താജുദ്ദീന്റെ മകള്‍ ജുമാന ഫാത്തിമ (10) ആണ് തപാല്‍ പെട്ടി നിര്‍മ്മിച്ചത്. 

കഴിഞ്ഞ ദിവസം താപാല്‍ ദിനത്തോടു അനുബന്ധിച്ച് വര്‍ക്കുകള്‍ ചെയ്യാന്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കി. ജുമാനയുടെ  മനസില്‍ ഉദിച്ചത് തപാല്‍ പെട്ടിയാണ്. 35 മിനിറ്റ് കൊണ്ട് തപാല്‍ പെട്ടി ഉണ്ടാക്കി. മാതാവ് നൂറുനിസയും സഹോദരന്‍ ജുനൈദും എല്ലാ പിന്തുണയും നല്‍കി. ചിത്രങ്ങള്‍ വരക്കാനും ജുമാന മിടുക്കിയാണ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തപാല്‍ ദിനത്തോടനുബന്ധിച്ച് കായംകുളം ഡിവിഷന്‍ പോസ്റ്റല്‍ ഓഫീസില്‍ വെച്ച് ജുമാനയെ അനുമോദിച്ചു. കായംകുളം എം എസ് എം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ജുമാന.