തിരുവനന്തപുരം: തിരുവനന്തപുരം സർവീസ് സഹകരണ ബാങ്കിൽ സ്വർണപണയത്തിൽ തട്ടിപ്പ് കണ്ടെത്തി. പണയ സ്വർണം സ്വകാര്യ സ്ഥാപനത്തിൽ മറിച്ചുവെച്ച് പണം തട്ടിയ ക്യാഷർക്കെതിരെ ബാങ്ക് നടപടിയെടുത്തു. പത്മകുമാർ എന്ന ജീവനക്കാരനാണ് 150 ഗ്രാം പണയ സ്വർണം സ്വകാര്യ സ്ഥാപനത്തിൽ മറിച്ചുവെച്ചത്. ബാങ്കിന്റെ ഓഡിറ്റിലാണ് സ്വർണത്തിൽ കുറവ് കണ്ടത്തിയത്. സ്വർണം ക്യാഷർ തിരികെ നൽകിയെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.