കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മിക്സിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. 30 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ്‌ പിടികൂടിയത്. സൗദി അറേബ്യയിലെ റിയാദിൽ നിന്ന് വന്ന താമരശ്ശേരി സ്വദേശി മുഹമ്മദ് റൗഫ് പിടിയിലായി.