കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഒന്നേകാൽ കിലോ സ്വർണം പിടികൂടി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു. എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചാണ് സ്വർണം കടത്തിയിരുന്നത്.