പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഖില്‍ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

കോഴിക്കോട്: പെരുവണ്ണാമൂഴിയിലെ വീട്ടില്‍നിന്ന് രണ്ട് നാടന്‍തോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടികൂടി. സംഭവത്തിൽ വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പരുത്തിപ്പാറ തടിക്കാട് ജോണ്‍സന്റെ (52) വീട്ടില്‍നിന്നാണ് വനംവകുപ്പ് അധികൃതര്‍ തോക്കും നെയ്യും പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഖില്‍ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
വീടിന്റെ അടുക്കള ഭാഗത്തെ സ്‌റ്റോര്‍ റൂമില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇവ. 10 വര്‍ഷം മുമ്പ് പെരുമ്പാമ്പിനെ കൊന്ന് ശേഖരിച്ചതാണ് നെയ്യ് എന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.