കൊച്ചി: അര കിലോയോളം സ്വർണ്ണവുമായി നെടുമ്പാശേരിയിൽ എത്തിയ മലപ്പുറം സ്വദേശിയെ പിടികൂടി. വിമാനക്കമ്പനി ജീവനക്കാരനായ ഇയാളെ എയർ കസ്റ്റംസ് ഇന്റലിജൻസ് ആണ് പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ദുബായിൽ നിന്ന് ഇയാൾ സ്വർണ്ണം കൊണ്ടുവന്നത്.