ഹരിപ്പാട്: ക്യാന്‍സര്‍ രോഗ ചികിത്സയിരിക്കേ കൊവിഡ് ബാധിച്ച് മരിച്ച ആളിന്റെ ബന്ധുക്കൾ ക്വാറന്‍റൈനിൽ ആയതിനാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ചിതയ്ക്ക് തീ കൊളുത്തി. കുമാരപുരം പൊത്തപ്പള്ളി കൊപ്പറാ കിഴക്കതിൽ ശ്രീധരൻ (58) ആണ് കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് മരിച്ചത്. 

നിർമ്മാണതൊഴിലാളിയായിരുന്നു ശ്രീധരന്‍. സംസ്കാരം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ നടത്താൻ തീരുമാനിച്ചു. എന്നാൽ ഭാര്യ അമ്പിളി മക്കളായ ആദിത്യൻ, അഭിരാമി എന്നിവർ  ക്വാറന്റയിനിൽ ആയതിനാൽ സംസ്കാരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് കുമാർ ചിതയ്ക്ക് തീ കൊളുത്തിയത്.