ഹരിപ്പാട്:  മഴയിൽ വയോധികയുടെ വീട് തകർന്നുവീണു. കാർത്തികപ്പള്ളി ആറാം വാർഡ് ചുടുകാട് ലക്ഷംവീട് കോളനിയിലെ വീടാണ് കഴിഞ്ഞദിവസം തകർന്നുവീണത്. വർഷങ്ങൾ പഴക്കമുള്ള കട്ട കെട്ടിയ ഓടുമേഞ്ഞ വീടായിരുന്നു. 

കുഞ്ഞുകുട്ടിയും മകൻ രാജൻ മാത്രമാണ് ഇവിടെ താമസിക്കുന്നത്. രണ്ടു മുറിയും അടുക്കളയും ഉള്ള വീട് ഏകദേശം പൂർണമായും തകർന്നു. വീട് തകർന്നു വീണ സമയത്ത് ആരും ഇവിടെ ഉണ്ടായിരുന്നില്ല. കുഞ്ഞു കുട്ടിയെ ഇപ്പോൾ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. നാല് സെന്റ് വസ്തുവിൽ സ്ഥിതിചെയ്യുന്ന വീടിന് നിരവധി വർഷങ്ങളുടെ പഴക്കമുണ്ട്.