മാർച്ച് 18 ന് നങ്ങ്യാർകുളങ്ങര തട്ടാരമ്പലം റോഡിൽ മുട്ടം ഇത്താംപള്ളിൽ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്

ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുട്ടം ചിറ്റോടിതറയിൽ മോഹനന്റെ മകൻ മിഥുൻ മോഹൻ (29) ആണ് മരിച്ചത്. മാർച്ച് 18 ന് നങ്ങ്യാർകുളങ്ങര തട്ടാരമ്പലം റോഡിൽ മുട്ടം ഇത്താംപള്ളിൽ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മിഥുൻ ഓടിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥുനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. ഭാര്യ : രേഷ്മ, മകൻ : ധൻവിൻ, സഹോദരി : മീനു.

അക്കൗണ്ട് മരവിപ്പിക്കൽ ദുരൂഹം, പാർട്ടിയെ വേട്ടയാടാനുള്ള ശ്രമം; ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്നും യെച്ചൂരി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം