വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. വന മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്.

കോഴിക്കോട്: വിലങ്ങാട് അതിശക്തമായ മഴ. ഉരുൾ നാശം വിതച്ച മഞ്ഞച്ചീളിയിൽ മേഖലയിൽ നിന്ന് 20 ഓളം കുടുംബങ്ങളെ നാട്ടുകാർ മാറ്റി താമസിപ്പിച്ചു.വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് വിലങ്ങാട് മലയോരത്ത് ഭീതി പടർത്തി അതിശക്തമായ മഴ പെയ്യുന്നത്. വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. വന മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്. ആറു കുടുംബങ്ങളിലെ 30 ഓളം പേരെ മഞ്ഞകുന്ന് പാരിഷ് ഹാളിലും വിലങ്ങാട് സെൻ്റ് ജോർജ് സ്കൂളിലുമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Asianet News LIVE | Cinema Scandal | AMMA | Malayalam Film | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്