Asianet News MalayalamAsianet News Malayalam

കനത്ത മഴ: മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ ജലനിരപ്പുയരുന്നു, മുന്നറിയിപ്പ്

കനത്ത മഴയിൽ മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ ജലനിരപ്പുയരുന്നു. ചാലിയാറിലും പോഷക നദികളിലും ജലനിരപ്പ് ഉയർന്നു

Heavy rains Water level rises in hilly areas of Malappuram district warning
Author
Kerala, First Published Aug 4, 2020, 9:46 PM IST

നിലമ്പൂർ: കനത്ത മഴയിൽ മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ ജലനിരപ്പുയരുന്നു. ചാലിയാറിലും പോഷക നദികളിലും ജലനിരപ്പ് ഉയർന്നു. ജാഗ്രതാ മുന്നറിയിപ്പുമായി അഗ്‌നിശമന സേന രംഗത്തുണ്ട്. മഴ ശക്തമായതോടെ ചാലിയാർ  പുഴയിലും  പോഷക നദികളായ  കുതിരപുഴ, കരിമ്പുഴ,  പുന്നപുഴ,  കലക്കൻ പുഴ, ചെറുപുഴ,  കാരക്കോടൻ പുഴ, കാഞ്ഞിരപുഴ, കുറുവൻ പുഴ, കോട്ടപ്പുഴ എന്നിവിടങ്ങളിലെല്ലാം ആശങ്ക സ്യഷ്ടിച്ച് ജലവിതാനം ഉയരുകയാണ്.  

നിലമ്പൂർ  മേഖലയിലും  നീലഗിരി താഴ്വാരങ്ങളിലും മഴ ശക്തമായതോടെയാണ് പുഴകളിലെ ജലനിരപ്പ് ഉയർന്നത്. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ വയനാട് പൂത്തുമലയിലും തമിഴ്‌നാട് ഗൂഡല്ലൂരിലും ദേവാലയിലും കനത്ത മഴ തുടരുന്ന  സാഹചര്യത്തിൽ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്ന് അഗ്‌നിശമന സേന നിലമ്പൂർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൾ ഗഫൂർ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios