തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് നിയന്ത്രണം വിട്ട കാർ. അതിവേഗത്തിൽ നഗരത്തിലൂടെ പാഞ്ഞ കാർ കരമനയിൽ രണ്ട് വാഹനങ്ങൾ അടിച്ച് തെറിപ്പിച്ചു. ഇതിന് ശേഷം വഴുതക്കാട് ഭാഗത്തേക്ക് പോയ വാഹനം സിറ്റി പൊലീസ് കമ്മീഷണറുടെ കാര്യാലയത്തിന് മുന്നിൽ വച്ച് ഒരു ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ചു. 

"

പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക് വീണ ഓട്ടോയുടെ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. നിർത്താതെ പോയ കാറിനായുള്ള തെര‍ച്ചിൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് കാറ് കണ്ടെത്താനായുള്ള സന്ദേശം അയച്ചിട്ടുണ്ട്.