കാടാമ്പുഴ: പ്രകൃതി വിരുദ്ധ സംഘത്തിന്റെ കെണിയിലകപ്പെട്ട ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് 20 പേർക്കെതിരെ കേസ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടി നൽകിയ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് 20 പേർക്കെതിരെ കേസെടുത്തിട്ടുള്ളത്.

കാടാമ്പുഴ കേന്ദ്രീകരിച്ചുള്ള സംഘം കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പലർക്കും കാഴ്ച വെച്ചതായും വിവരമുണ്ട്. ചൈൽഡ് ലൈൻ മുഖേനയാണ് മൊഴി ലഭിച്ചതെന്ന് കാടാമ്പുഴ എസ്ഐ അറിയിച്ചു.