രാമങ്കരി വാഴയില്‍ ഓമനയുടെ മൃതദേഹമാണ് ഹൈന്ദവ വിശ്വാസപ്രകാരമുള്ള ചടങ്ങുകളോടെ പള്ളിസെമിത്തേരിയില്‍ അടക്കിയത്. മൃതദേഹം സെമിത്തേരിയില്‍ ദഹിപ്പിക്കുന്നതിന് ഇടവക വികാരിയും കൈക്കാരന്മാരും സാക്ഷികളായി.
രാമങ്കരി: കുട്ടനാട് രാമങ്കരിയില്‍ സ്വന്തമായി ഭൂമിയില്ലാത്ത ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം ക്രൈസ്തവ പള്ളിയുടെ സെമിത്തേരിയില്‍ നടത്തി. രാമങ്കരി വാഴയില്‍ ഓമനയുടെ മൃതദേഹമാണ് ഹൈന്ദവ വിശ്വാസപ്രകാരമുള്ള ചടങ്ങുകളോടെ പള്ളിസെമിത്തേരിയില്‍ അടക്കിയത്. മൃതദേഹം സെമിത്തേരിയില്‍ ദഹിപ്പിക്കുന്നതിന് ഇടവക വികാരിയും കൈക്കാരന്മാരും സാക്ഷികളായി.
രാമങ്കരിയില്‍ രണ്ടര സെന്റ് ഭൂമി മാത്രമാണ് ഓമനയ്ക്കും ഭര്‍ത്താവ് പുരുഷോത്തമന്‍ ആചാരിക്കും സ്വന്തമായുണ്ടായി ഉള്ളത്. 63 കാരിയായ ഓമന മരിച്ചതോടെ മൃതദേഹം എവിടെ സംസ്‌കരിക്കും എന്ന ആശങ്കയായി കുടുംബത്തിന്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ രാമങ്കരി സെന്റ് ജോസഫ് പള്ളിയാണ് സഹായവുമായെത്തിയത്.
പള്ളി വികാരി ഫാ. വര്‍ഗീസ് മതിലകത്തുകുഴിയും പള്ളി കൈക്കാരന്മാരും ആലോചിച്ച് തീരുമാനമെടുത്തതോടെ മത സൗഹാര്‍ദത്തിന്റെ വേദികൂടിയായി ദേവാലയം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
