ബുധനാഴ്ച്ച ഉച്ചക്ക് 12 മണിയോടെ വീട്ടുകാര്‍ പുറത്ത് പോയനേരത്താണ് മോഷ്ടാക്കള്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. 

പെരിന്തല്‍മണ്ണ: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. ആലിപ്പറമ്പ് പാറക്കണ്ണി മേപ്പുറത്ത് സ്‌കൂളിന് സമീപത്താണ് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടന്നത്. തച്ചന്‍കുന്നന്‍ ഗഫൂറിന്റെ വീട്ടിലല്‍ ബുധനാഴ്ച്ച ഉച്ചക്ക് 12 മണിയോടെ വീട്ടുകാര്‍ പുറത്ത് പോയനേരത്താണ് മോഷ്ടാക്കള്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കടന്നതിന് ശേഷം അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയ്. 22പവന്‍ സ്വര്‍ണവും 18000 രൂപയും കവര്‍ന്നതായി വീട്ടുകാര്‍ പറയുന്നു.

മോഷണം നടന്നതറിഞ്ഞ വീട്ടുകാര്‍ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മോഷണം സ്ഥലത്തെത്തി പരിശോധിച്ചു. മലപ്പുറത്തുനിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി. മണം പിടിച്ച പൊലീസ് നായ ആദ്യം വീടിന്റെ മുന്‍വശത്തുകൂടി വീടിനുള്ളിലേക്കും പിന്നീട് അടുക്കളഭാഗത്തേക്കും വീണ്ടും വീടിന്റെ മുന്‍വശത്തേക്കും ശേഷം വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിലൂടെ റോഡിലേക്കും ഒന്നരകിലോമീറ്ററോളം ഓടിയാണ് നിന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona