പകല്‍ മൂന്നുമണിയോടെ ഉണ്ടായ ശക്തമായ മിന്നലിലാണ് നാശനഷ്ടങ്ങളുണ്ടായത്. 

ചെങ്ങന്നൂര്‍: കാരക്കോട് ഇടിമിന്നലേറ്റ് വീടിന്‍റെ ഭിത്തിയും വൈദ്യുത മീറ്ററും തകര്‍ന്നു. കാരക്കാട് കക്കോട് മൂലപ്പുരയില്‍ രാജേന്ദ്രന്‍റെ വീടിനാണ് മിന്നലേറ്റത്. സംഭവം നടക്കുമ്പോള്‍ രാജേന്ദ്രനും ഭാര്യ സുധയും മകളും കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു.

സുധയുടെ സഹോദരി കൃഷ്ണ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതോടെ ഓടി രക്ഷപ്പെട്ടു. പകല്‍ മൂന്നുമണിയോടെ ഉണ്ടായ ശക്തമായ മിന്നലിലാണ് നാശനഷ്ടങ്ങളുണ്ടായത്. മിന്നലേറ്റ് കിടപ്പുമുറിയുടെ ഭിത്തികള്‍ പൊട്ടിപ്പിളരുകയും ട്യൂബ് ലൈറ്റുകള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.