കളപ്പുരക്കൽ ജോൺ എന്നയാളുടെ വീട് നിർമ്മാണത്തിനിടെയാണ് അത്യാഹിതമുണ്ടായത്.
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി കരിങ്കുറ്റിയിൽ നിർമാണത്തിലിരുന്ന വീടിന്‍റെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി താജു ദാറുൽ ഇസ്ലാമാണ് മരിച്ചത്.
ഇതര സംസ്ഥാന തൊഴിലാളിയായ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളപ്പുരക്കൽ ജോൺ എന്നയാളുടെ വീട് നിർമ്മാണത്തിനിടെയാണ് അത്യാഹിതമുണ്ടായത്.
