ഇടുക്കി: കട്ടപ്പനയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലില്‍ കണ്ടെത്തിയ വീട്ടമ്മയുടേത് ആത്മഹത്യയെന്ന് പൊലീസ്. വീട്ടമ്മ വിഷം കഴിച്ചിരുന്നതായി പോസ്റ്റുമോർട്ടത്തിൽ ബോധ്യപ്പെട്ടു. വിഷം കഴിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് തീകൊളുത്തി മരിക്കുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു.

ഇന്നലെയാണ് കട്ടപ്പന വാഴവര സ്വദേശി റോസമ്മയുടെ മൃതദേഹം  വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി റോസമ്മക്ക്  മാനസീകഅസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.