മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും വ്യാപാരികളും ഉടന്‍ തീയണക്കാന്‍ ശ്രമം ആരംഭിച്ചു. 

മഞ്ചേരി: മഞ്ചേരി ചന്തക്കുന്നില്‍ വന്‍ തീപ്പിടുത്തം. ചെരണിചോല അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ് അഗ്നിക്കിരയായത്. ബുധനാഴ്ച രാത്രി എട്ട് മണി കഴിഞ്ഞ് കട അടച്ചുപോയ ശേഷമാണ് തീ ആളിപ്പടരുന്നത് കണ്ടത്. മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും വ്യാപാരികളും ഉടന്‍ തീയണക്കാന്‍ ശ്രമം ആരംഭിച്ചു. മഞ്ചേരി, നിലമ്പൂര്‍, മലപ്പുറം, തിരുവാലി തുടങ്ങിയ ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമായിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona