തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പാർക്കിൽ മനുഷ്യന്‍റെ കൈപ്പത്തി കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പഠനാവശ്യത്തിന് ഉപയോഗിക്കുന്ന കൈപ്പത്തിയാണോയെന്നാണ് പൊലീസിന്‍റെ സംശയം. 

ഫോറൻസിക് വിദഗ്ധരെത്തി കൈപ്പത്തി കണ്ടെത്തിയ സ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു. ഡിഎൻഎ പരിശോധനയ്ക്കായുള്ള സാമ്പിളുകളും ശേഖരിച്ചു. പ്രിൻസിപ്പലിന്‍റെ പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.