Asianet News MalayalamAsianet News Malayalam

ഫണ്ട് അനുവദിച്ചിട്ടും തോടുകള്‍ ശുചീകരിച്ചില്ല; ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍

അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് മനുഷ്യാവകാശ  കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവിട്ടത്.

Human Rights Commission against those authorities who did not do any action to clean ditch
Author
Trivandrum, First Published Jun 6, 2019, 10:53 PM IST


തിരുവനന്തപുരം: ഫണ്ട് അനുവദിച്ചിട്ടും നഗരത്തിലെ പ്രധാന കൈത്തോടുകള്‍ ശുചീകരിക്കാന്‍ വേണ്ട നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.  അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് മനുഷ്യാവകാശ  കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവിട്ടത്.

ഫണ്ട് അനുവദിച്ചിട്ടും മണ്ണന്തല, ഉള്ളൂർ, പട്ടം , പ്ലാമൂട്, മുറിഞ്ഞ പാലം, ഗൗരീശ പട്ടം, കണ്ണമ്മൂല, തമ്പുരാൻ മുക്ക്, പഴവങ്ങാടി, തകരപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ  ആമയിഴഞ്ചാൻ തോടും  കൈത്തോടുകളും  ഇതുവരെ വൃത്തിയാക്കിയിട്ടില്ല. ഇതുമൂലം വെള്ളത്തിന്‍റെ ഒഴുക്ക് തടസപെടുമ്പോൾ  തോടിന്‍റെ ഇരുവശത്തും വെള്ളം കയറാൻ സാധ്യതയുണ്ട്. മഴക്കാലത്ത് പകർച്ച വ്യാധികൾ പിടിപ്പെടാനും സാധ്യത ഏറെയാണ്.  തോടുകൾ ഒഴുകുന്ന സ്ഥലങ്ങളിൽ കാടുകള്‍ വളർന്നിട്ടും അവ നശിപ്പിക്കാൻ ഇതുവരെ നടപടിയെടുത്തിട്ടുമില്ല. 


 

Follow Us:
Download App:
  • android
  • ios