വഴക്കിനൊടുവില്‍ ഭാര്യയെ  വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കൈ ഉയര്‍ത്തി തടഞ്ഞതിനാല്‍ വലിയ അത്യഹിതം സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു. 

കല്‍പ്പറ്റ: വയനാട് പടിഞ്ഞാറത്തറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൂവളത്തോട് കോളനിയിലെ ബി. ബാലനെ(41)യാണ് പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ഥിരമായി ഭാര്യയുമായി വഴക്ക് കൂടാറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

വ്യാഴാഴ്ച്ച രാവിലെയും ഇയാള്‍ ഭാര്യയുമായി വാക്കേറ്റമുണ്ടായതായി പറയുന്നു. വഴക്കിനൊടുവില്‍ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കൈ ഉയര്‍ത്തി തടഞ്ഞതിനാല്‍ വലിയ അത്യഹിതം സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇടതു കൈക്ക് മുറിവേറ്റ ഭാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read More : സ്കൂട്ടറിൽ പറന്ന് യുവാവ്, പിന്നിൽ തിരിഞ്ഞിരുന്ന് യുവതികളുടെ ഹോളി ആഘോഷം, അശ്ലീലമെന്ന് പരാതി, 80,500 പിഴ!