Asianet News MalayalamAsianet News Malayalam

സേനാപതിയിൽ തോട്ടം തൊഴിലാളിയായ യുവതി വാരിയെല്ല് തകർന്ന് മരിച്ച നിലയില്‍; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

മർദനമേറ്റാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മധ്യപ്രദേശ് സ്വദേശിയാണ് ലമൂർ സിം​ഗ് ദുർവേ. 

idukki senapathi woman killed partner in police custody
Author
First Published Aug 16, 2024, 6:04 PM IST | Last Updated Aug 16, 2024, 6:16 PM IST

ഇടുക്കി: ഇടുക്കി സേനാപതി വെങ്കലപ്പാറയിൽ തോട്ടം തൊഴിലാളിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനി വാസന്തി(41)യാണ് മരിച്ചത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ലമൂർ സിം​ഗ് ദുർവേ എന്നയാളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്. മർദനമേറ്റാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മധ്യപ്രദേശ് സ്വദേശിയാണ് ലമൂർ സിം​ഗ് ദുർവേ. ഇയാളെ  ഉടുമ്പൻചോല പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സേനാപതി വെങ്കലപാറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ ദിവസം ഇരുവരും മദ്യപിച്ച് വഴക്കു കൂടി എന്ന് പൊലീസ് പറഞ്ഞു. ഇതേ തുടർന്നുള്ള മർദനത്തിൽ യുവതിയുടെ വാരിയെല്ല് തകർന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.

Latest Videos
Follow Us:
Download App:
  • android
  • ios