ഇവരുടെ കൈയ്യില്‍ നിന്ന് 120 ലിറ്റര്‍ കോടയും, വാറ്റ് ഉപകരണവും, മൂന്നോളം ഗ്യാസ് സിലിണ്ടറുകളും പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് നടത്തുന്ന മിന്നല്‍ പരിശോധനയില്‍ എട്ട് പ്രതികള്‍ പിടിയിലായിട്ടുണ്ട്. 

എടത്വാ: വാറ്റ് കേന്ദ്രം റെയിഡ് ചെയ്ത് വന്‍ശേഖരം പിടിച്ചു. രണ്ട് പ്രതികള്‍ എടത്വാ പോലീസിന്റെ കസ്റ്റഡിയില്‍. എടത്വാ കോഴിമുക്ക് കറുകയില്‍ വില്‍സണ്‍ (48), കോഴിമുക്ക് കന്യേക്കോണില്‍ ഷൈജുമോന്‍ (42) എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്. ഒരാള്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റൈഡിലാണ് പ്രതികള്‍ പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവരുടെ കൈയ്യില്‍ നിന്ന് 120 ലിറ്റര്‍ കോടയും, വാറ്റ് ഉപകരണവും, മൂന്നോളം ഗ്യാസ് സിലിണ്ടറുകളും പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് നടത്തുന്ന മിന്നല്‍ പരിശോധനയില്‍ എട്ട് പ്രതികള്‍ പിടിയിലായിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ മദ്യവില്‍പ്പന നടത്തിയ മുഖ്യപ്രതിയേയും, പോലീസിനെ വെട്ടിച്ച് രക്ഷപെട്ട പ്രതിയേയും പിടികൂടാന്‍ പോലീസ് അന്വഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.