മലപ്പുറം: അജ്ഫൻ നട്സ് ആൻറ് ഡേറ്റ്സ് എന്ന സ്ഥാപനത്തിന്റെ സംസ്ഥാനത്തെ എല്ലാ ഔട്ലെറ്റുകളിലും വെയർ ഹൗസിലും സ്ഥാപനമുടമ നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടിയുടെ മലപ്പുറം ഒതുക്കുങ്ങലിലെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കോഴിക്കോട് നിന്നുള്ള യൂണിറ്റാണ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ റെയ്ഡ് വൈകുന്നേരം വരെ നീണ്ടു. നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയെ തുടർന്നാണ് പരിശോധന, കണ്ടെടുത്ത രേഖകൾ പരിശോധിക്കുകയാണെന്നും ക്രമക്കേട് നടന്നോയെന്ന് കണ്ടെത്തണമെന്നുമാണ് ഉദ്യാഗസ്ഥർ നൽകുന്ന വിശദീകരണം.