കല്‍പ്പറ്റ: കോഴിക്കോട്-മൈസൂര്‍ ദേശീയപാതയിലെ മുത്തങ്ങയില്‍ അന്തര്‍ സംസ്ഥാന ബസുകള്‍ അടക്കം കുടുങ്ങി. നൂല്‍പ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുത്തങ്ങ, പൊന്‍കുഴി ഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെയാണ് ബസുകള്‍ കുടുങ്ങിയത്. 

മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. ദുരന്ത നിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ ഇവിടെ കുടുങ്ങിയ യാത്രക്കാരെ സ്ഥലത്ത് നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. 

പലയിടങ്ങളിലും മരം വീണും തടസമുള്ളതിനാല്‍ ഈ ഭാഗത്തെ ഗതാഗതം പൊലീസ് നിയന്ത്രണത്തിലാണുള്ളത്.  കോഴിക്കോട് ജില്ലയിലേക്ക് വേഗത്തിലെത്താനുള്ള മാര്‍ഗമാണ് താല്‍ക്കാലികമായി അടഞ്ഞിരിക്കുന്നത്.