Asianet News MalayalamAsianet News Malayalam

കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് 10 കോടി തട്ടിയ പ്രതി പിടിയില്‍

 തമിഴ്‌നാട്ടിലേയും കേരളത്തിലേയും ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചാണ് പ്രതി കോടികള്‍ തട്ടിയെടുത്തത്. 

job fraud man arrested in idukki
Author
Idukki, First Published Nov 5, 2020, 10:23 PM IST

ഇടുക്കി:കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് 10 കോടിയോളം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. തമിഴ്‌നാട് സേലം സ്വദേശിയായ എന്‍ രമേശിനെയാണ് ഇടുക്കി കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തത്. സേലം കേന്ദ്രീകരിച്ച് അനൂഷ് കണ്‍സള്‍ട്ടന്‍സി, പവിത്രാ കണ്‍സള്‍ട്ടന്‍സി എന്നീ സ്ഥാപനങ്ങള്‍ നടത്തുകയായിരുന്ന രമേശ് തമിഴ്‌നാട്ടിലേയും കേരളത്തിലേയും ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചാണ് കോടികള്‍ തട്ടിയെടുത്തത്. 

വിസയുടെ പകര്‍പ്പ് ഓണ്‍ലൈനിലൂടെ കാണിച്ച് പണം തട്ടുകയായിരുന്നു. കുവൈറ്റില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.  കഞ്ഞിക്കുഴി ആല്‍പ്പാറ സ്വദേശിനി റിന്‍റു ജോര്‍ജിന്റെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രമേശനെ നാളെ ഇടുക്കി കോടതിയില്‍ ഹാജരാക്കും.

Follow Us:
Download App:
  • android
  • ios