തൃശൂർ: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കയ്പമംഗലം പഞ്ചായത്ത്  നാളെ മതൽ പൂർണമായും അടക്കും. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, ജില്ലാ കലക്ടർ എസ് ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. 

തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള പ്രദേശമായി കയ്പമംഗലം മാറിയ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രദേശം മുഴുവനായി അടക്കാൻ തീരുമാനിച്ചതെന്നും ശക്തമായ രീതിയിൽ പ്രതിരോധിച്ചില്ലെങ്കിൽ വ്യാപനം എല്ലാ മേഖലയിലേക്കും പടർന്നുകയറുമെന്നും കലക്ടർ  പറഞ്ഞു.