ഇവരുടെ വാഹനമടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്

കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ 63 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് (28) കുറ്റ്യാടി സ്വദേശികളായ സജീർ (32) അബു സാലിഹ് (36) എന്നിവരാണ് പിടിയിലായത്. ക്യാപ്സ്യൂളുകളായി വിഴുങ്ങിയായിരുന്നു കടത്താൻ ശ്രമിച്ചത്. മുഹമ്മദാണ് സ്വർണ്ണം വിഴുങ്ങി കടത്താൻ ശ്രമിച്ചത്. സ്വർണ്ണം വാങ്ങാൻ എത്തിയതാണ് മറ്റു രണ്ടുപേർ. ഇവരുടെ വാഹനമടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം: നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം