മോഷ്ടിച്ച മോട്ടോർ കൃഷ്ണപുരം അമ്പലത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും പൊലീസ് കണ്ടെടുത്തു.

കായംകുളം: മുക്കട ജംഗ്ഷനിലെ കാനറാ ബാങ്ക്, മുത്തൂറ്റ് ബാങ്ക് എന്നീ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിന്റെ പിറക് വശത്തു നിന്നും മോട്ടോർ മോഷണം നടത്തിയ പ്രതി പിടിയില്‍. കരുനാഗപ്പള്ളി തൊടിയൂർ കവറാട്ടു മേക്കതിൽ ശിവകുമാർ (44) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. ഇലക്ട്രിക് സപ്ലൈയുടെ വയർ കട്ട് ചെയ്ത ശേഷം പി വി സി ലൈൻ കട്ട് ചെയ്തും, പമ്പ് സെറ്റ് ഫൗണ്ടേഷന്റെ ബോൾട്ട് കട്ട് ചെയ്ത് മാറ്റിയ ശേഷമാണ് പ്രതി മോഷണം നടത്തുന്നത്. മോഷ്ടിച്ച മോട്ടോർ കൃഷ്ണപുരം അമ്പലത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും പൊലീസ് കണ്ടെടുത്തു.

ജീവപര്യന്തം മാത്രമല്ല, പ്രതികൾക്ക് കനത്ത പിഴയും; കെകെ രമക്ക് 7.5 ലക്ഷം രൂപ, മകന് 5 ലക്ഷവും നൽകണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി നിലമ്പൂര്‍ വഴിക്കടവില്‍ പിടിയിലായി എന്നതാണ്. എടവണ്ണ ഒതായി സ്വദേശിയും ഊട്ടിയില്‍ താമസക്കാരനുമായ വെള്ളാട്ടുചോല അബ്ദുല്‍ റഷീദ് എന്ന കട്ടര്‍ റഷീദി (50) നെയാണ് വഴിക്കടവ് സി ഐ അറസ്റ്റ് ചെയ്തത്. വഴിക്കടവ് പാലാട് കോസടിപ്പാലം നെടുങ്ങാട്ടുമ്മല്‍ റെജി വര്‍ഗീസിന്റെ വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ല വാറണ്ടുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ മാസം പതിനെട്ടിനാണ് റെജി വര്‍ഗീസിന്റെ വീട് കുത്തി തുറന്ന് മോഷണം നടത്തിയത്. റെജിയും കുടുംബവും കോഴഞ്ചേരിയിലുള്ള ബന്ധു വീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. അയല്‍ വീട്ടില്‍ താമസിക്കുന്ന റെജി വര്‍ഗീസിന്റെ ബന്ധു രാവിലെ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് വീടിന്റെ അടുക്കള വാതില്‍ തുറന്ന് കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വീട്ടില്‍ വില പിടിപ്പുള്ള ആഭരണങ്ങള്‍ സൂക്ഷിച്ചതായി അറിയിച്ചു. തുടര്‍ന്ന് ബന്ധു പരിശോധന നടത്തിയപ്പോള്‍ വീടിന്റെ വാതിലുകളും മുഴുവന്‍ അലമാരകളും കുത്തി തുറന്ന് നശിപ്പിച്ചതായും സാധന സാമഗ്രികള്‍ വാരി വലിച്ചിട്ടതായും കണ്ടെത്തി. വിവരം അറിഞ്ഞ് വഴിക്കടവ് പൊലീസും ഡോഗ് സ്‌ക്വാഡും ശാസ്ത്രീയ കുറ്റന്വേഷണ വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.