വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കഴിഞ്ഞ ദിവസം വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം

ആലപ്പുഴ: ആലപ്പുഴയില്‍ പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയ വീട് ഇടിഞ്ഞു വീണു. ചുങ്കം പള്ളാത്തുരുത്തി മടയ്ക്കല്‍ വൃദ്ധയായ രമണിയും കുടുംബവും താസിച്ചിരുന്ന വീടിന്റെ മുന്‍ഭാഗമാണ് തകര്‍ന്നു വീണത്. കിടപ്പാടമില്ലാതായതിന്റെ വേദനയിലാണ് ഇപ്പോള്‍ രമണിയും കുടുംബവും. 

വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കഴിഞ്ഞ ദിവസം വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആളപായമില്ല. രമണിയുടെ മകന്‍ ബാബു ആറു വര്‍ഷം മുമ്പ് മരിച്ചതോടെ ബാബുവിന്റെ ഭാര്യ ബിജിമോള്‍, മക്കള്‍ അശ്വതി, ആതിര എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ ഈ വീട്ടില്‍ കഴിഞ്ഞു വരുന്നത്.

 ആലപ്പുഴയിലെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ തൂപ്പുജോലിക്കാരിയായ ബിജിമോള്‍ക്ക് കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബം ജീവിച്ചിരുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. കിടപ്പാടം ഇല്ലാതായതോടെ എന്തുചെയ്യുമെന്ന സങ്കടത്തിലാണ് ഈ കുടുംബം.