കാലികളുടെ സമഗ്ര വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ പദ്ധതിക്ക് രൂപം നല്‍കി.
കൊല്ലം: സംസ്ഥാനത്തെ കാലികളുടെ സമഗ്ര വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ പദ്ധതിക്ക് രൂപം നല്‍കിയതായി മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
'പ്രളയത്തിലും മറ്റും നഷ്ടപ്പെട്ടു പോകുന്ന കാലികളെ തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല. കാലികളുടെ പ്രജന ചരിത്രം, ആരോഗ്യ നിലവാരം തീറ്റ, ലഭ്യമായ പാലളവ്, കര്‍ഷകനെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെല്ലാം കൃത്യമായി അറിയാന്‍ ഐഡന്റിഫിക്കേഷന്‍ പദ്ധതിയിലൂടെ സാധിക്കും. പാലുത്പാദനത്തില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ ഇത്തരം വിവരങ്ങള്‍ ഉപകാരപ്രദമാകും.' മൃഗസംരക്ഷണ മേഖലയില്‍ ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ ഇത് ഉപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷനായി. ക്ഷീരസംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് മരുന്നും മറ്റുചികിത്സാ സേവനങ്ങളും നല്‍കുന്ന ക്യാമ്പുകള്‍ ജില്ലയില്‍ കൂടുതലായി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യ വില്‍പ്പനക്കാരായ സ്ത്രീകളുടെ പ്രശ്നങ്ങള്‍: വനിതാ കമ്മിഷന്‍ ഹിയറിങ് രണ്ടിന്
കൊല്ലം: മത്സ്യ വില്‍പ്പനക്കാരായ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ ഹിയറിങ് രണ്ടിന് രാവിലെ 10 മണിക്ക്. കൊല്ലം പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളിലാണ് പബ്ലിക്ക് ഹിയറിങ് നടക്കുക. വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്യും. മത്സ്യ വില്‍പ്പനക്കാരായ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കും. ഇതിനൊപ്പം പ്രശ്ന പരിഹാരത്തിനുള്ള നിയമാവബോധം നല്‍കും. ഹിയറിങ്ങില്‍ ഉയരുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ശിപാര്‍ശ നല്‍കുമെന്നും പി സതീദേവി അറിയിച്ചു.
വിവാഹ നിശ്ചയ വീട്ടിലെ തര്‍ക്കം; പിന്നാലെ യുവാവിന് കുത്ത്, പ്രതി പിടിയില്‍

