കഴിഞ്ഞ ദിവസവും ഇടുക്കിയിൽ (Idukki) നിന്ന് ഒരു വാർത്തയുണ്ടായിരുന്നു. പഴുപ്പെത്താത്ത വാഴക്കുല പെയിന്റടിച്ച് വിറ്റതായിരുന്നു അത്. ഇത്തരം കേസുകളിൽ കോടതി നടപടികൾ തീരുന്നതുവരെ വാഴക്കുല സൂക്ഷിക്കാൻ സാധിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ

ഇടുക്കി: കഴിഞ്ഞ ദിവസവും ഇടുക്കിയിൽ (Idukki) നിന്ന് ഒരു വാർത്തയുണ്ടായിരുന്നു. പഴുപ്പെത്താത്ത വാഴക്കുല പെയിന്റടിച്ച് വിറ്റതായിരുന്നു അത്. ഇത്തരം കേസുകളിൽ കോടതി നടപടികൾ തീരുന്നതുവരെ വാഴക്കുല സൂക്ഷിക്കാൻ സാധിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ ഭക്ഷ്യ വസ്തുക്കളടക്കമുള്ള പെട്ടെന്ന് നശിച്ചുപോകുന്ന വസ്തുക്കൾ തൊണ്ടിയായൽ പൊലീസിന്റെ നടപടിക്രമം എന്താകും എന്നത് കൌതുകമുണർത്തുന്ന കാര്യമാണ്. 

ഇത്തരം വസ്തുക്കൾ തൊണ്ടിയാണെങ്കിൽ ആദ്യം പൊലീസ് ചെയ്യുന്നത് തൊണ്ടിമുതൽ കോടതിയില്‍ ഹാജരാക്കും. അത് വാഴക്കുലയാണെങ്കിൽ, കോടതി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സഹയത്തിൽ വാഴക്കുല വിശദമായി പരിശോധിക്കും. തൂക്കം വാഴക്കുലയിലെ കായകളുടെ എണ്ണം നിറം എന്നിവ ഈ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. ഫോട്ടോഗ്രാഫറെ എത്തിച്ച് കുലയുടെ ചിത്രങ്ങൾ പല ഭാഗത്തുനിന്നും എടുക്കും. പിന്നെ കോടതി വളപ്പില്‍തന്നെ വാഴക്കുല ലേലം ചെയ്യും. മറ്റ് തൊണ്ടികൾ പോലെ സൂക്ഷിച്ച് വയ്ക്കാൻ സാധിക്കാത്തതിനാൽ ഈ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നതാണ് ചുരുക്കം. 

ലേലത്തിൽ വിറ്റുകിട്ടുന്ന തുക ട്രഷറിയിലടക്കണം. കേസിലെ പരാതിക്കാരന്‍ അപേഷ സമർപ്പിച്ചാല്‍ ട്രഷറിയില്‍ നിന്നും പണം കൈപ്പറ്റാം. മറ്റൊന്ന് കുല വേണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടാന്‍ മടക്കിനല്‍കുന്നതുമാണ്. എന്നാല്‍ അത്തരം ഇടപെടല്‍ ആരും നടത്താറില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കേസ് കഴിയുംവരെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോടിതിയുടെ മേല്‍ത്തോട്ടത്തില്‍ അധിക്യതര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. 

കഴിഞ്ഞ ദിവസം പഴക്കുല മോഷ്ടിച്ചത് സംബന്ധിച്ച് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈൻ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വാഴക്കുലകളില്‍ മഞ്ഞ പെയിന്റടിച്ച് പഴുത്ത കുലയെന്ന് പറഞ്ഞ് വിറ്റ് പണം തട്ടിയതായിരുന്നു സംഭവം. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടുക്കി പഴയകൊച്ചറയില്‍ ആണ് കൃഷിയിടത്തില്‍ നിന്ന് വാഴക്കുലകള്‍ മോഷണം പോയത്. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടില്‍ ഏബ്രഹാം വര്‍ഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് കമ്പംമെട്ട് പൊലീസിന്റെ പിടിയിലായത്.

ഒരു ലക്ഷത്തോളം രൂപയുടെ വാഴക്കുലകളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. പല ദിവസങ്ങളിയി കൃഷിയടത്തില്‍ നിന്നും വാഴ കുലകള്‍ മോഷ്ടിച്ച് കടത്തുകയായിരുന്നു. പഴയകൊച്ചറ സ്വദേശി വാണിയപ്പുരയ്ക്കല്‍ പാപ്പുവിന്റെ കൃഷിയിടത്തിലാണ് മോഷണം നടന്നത്. സമ്മിശ്ര കൃഷി നടത്തുന്ന ഭൂമിയില്‍ ഇടവിളയായി, വിവിധ ഇനങ്ങളില്‍ പെട്ട 2000 ഓളം വാഴകളാണ് പരിപാലിച്ചിരുന്നത്. ഏത്തന്‍, ഞാലിപൂവന്‍, പാളയംതോടന്‍, റോബസ്റ്റ തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പല ദിവസങ്ങളിലായി ഇരുനൂറോളം വാഴക്കുലകളാണ് മോഷ്ടാക്കള്‍ കടത്തിയത്.

ഓരോ ദിവസവും 30 കുലകള്‍ വരെ നഷ്ടപെട്ടിരുന്നു. പച്ച വാഴക്കുല വെട്ടി മഞ്ഞ ചായം പൂശി വ്യാപാരികളെയും പ്രതികള്‍ കബളിപ്പിച്ചു. ചായം പൂശിയ വാഴക്കുലകള്‍, കൊച്ചറയിലെ ഒരു പച്ചക്കറി കടയില്‍ പഴുത്ത പഴമെന്ന് പറഞ്ഞ് വില്പന നടത്തി. വ്യാപാരി വിവരമറിയിച്ചതോടെയാണ് മോഷ്ടാക്കളെക്കുറിച്ച് പൊലീസിന് പ്രതികളപ്പറ്റി വിവരം ലഭിച്ചത്.