Asianet News MalayalamAsianet News Malayalam

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുക; പിങ്ക് പട്രോളിന്റെ ആദ്യഘട്ടം മൂന്നാറിൽ ആരംഭിച്ചു

ഒരു വനിത സബ് ഇന്‍സ്പെക്ടര്‍, രണ്ട് വനിതാ പൊലീസ് എന്നിവര്‍ ഉള്‍പ്പെടുന്ന പട്രോള്‍ വാഹനത്തിന്റെ ഡ്രൈവറും വനിതാ പൊലീസ് ആയിരിക്കും എന്നതാണ് പ്രത്യേകത. 1515 എന്ന ടോള്‍ ഫ്രീ നമ്പറില്‍ എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിങ്ക് പെട്രോളിന്റെ സേവനം ലഭ്യമാകും.

kerala police started pink patrol in munnar
Author
Idukki, First Published Jun 15, 2019, 10:45 PM IST

ഇടുക്കി: സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന പൊലീസ് നടത്തി വരുന്ന പിങ്ക് പൊലീസിന്റെ പട്രോള്‍ സംവിധാനം ആരംഭിച്ചു. വിദേശ വിനോദ സഞ്ചാരികള്‍ അടക്കം ആയിരകണക്കിന് ആളുകള്‍ വന്നെത്തുന്ന മൂന്നാര്‍ ടൗണിൽ നിന്നാണ് പിങ്ക് പട്രോളിന്റെ ആദ്യഘട്ടം ആരംഭിച്ചത്. 

ഒരു വനിത സബ് ഇന്‍സ്പെക്ടര്‍, രണ്ട് വനിതാ പൊലീസ് എന്നിവര്‍ ഉള്‍പ്പെടുന്ന പട്രോള്‍ വാഹനത്തിന്റെ ഡ്രൈവറും വനിതാ പൊലീസ് ആയിരിക്കും എന്നതാണ് പ്രത്യേകത. ആദ്യ ഡ്രൈവര്‍, പൊലീസ് ഉദ്യോഗസ്ഥയായ അപര്‍ണ രാധാകൃഷ്ണനും വുമണ്‍ സബ് ഇന്‍സ്പെക്ടര്‍ എന്‍.എന്‍ സുശീലയും ആയിരുന്നു. 

1515 എന്ന ടോള്‍ ഫ്രീ നമ്പറില്‍ എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിങ്ക് പെട്രോളിന്റെ സേവനം ലഭ്യമാകും. ഇടുക്കി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇടുക്കി അഡീഷണല്‍ എസ്.പി കെ മുഹമ്മദ് ഷാഫിയാണ് ഫ്ലാ​ഗ് ഓഫ് ചെയ്തത്.

Follow Us:
Download App:
  • android
  • ios