സമൂഹമാധ്യമങ്ങളില്‍ ഡബ്സ്മാഷ് അവതരിപ്പിക്കുന്ന ചെറുപ്പക്കാർ കൊച്ചിയില്‍ ഒത്തുചേർന്നു. പാട്ടുപാടിയും നൃത്തം ചെയ്തുമുള്ള ഫ്രീക്കന്‍മാരുടെ കൂട്ടുകൂടല്‍ കൗതുകമായി.
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ഡബ്സ്മാഷ് അവതരിപ്പിക്കുന്ന ചെറുപ്പക്കാർ കൊച്ചിയില്‍ ഒത്തുചേർന്നു. പാട്ടുപാടിയും നൃത്തം ചെയ്തുമുള്ള ഫ്രീക്കന്‍മാരുടെ കൂട്ടുകൂടല്‍ കൗതുകമായി.
വേറിട്ട ചിന്ത, വേറിട്ട അവതരണം, വ്യത്യസ്തമായ ജീവിതം. ആവിഷ്കാരത്തിന്‍റെ പുതിയ തലങ്ങള്‍തേടുന്ന പുതുതലമുറയിലെ ചെറുപ്പക്കാരാണ് മറൈന്‍ഡ്രൈവില്‍ ഒരുമിച്ചത്. ഡബ്സ്മാഷ് പ്രേമികളുടെ സംസ്ഥാനത്തെ ആദ്യ ഒത്തുചേരലാണിത്. വ്യത്യസ്ത കഴിവുകളുള്ളവരെ പരസ്പരം പ്രോത്സാഹിപ്പിക്കാനും സാമൂഹ്യസേവനരംഗത്തേക്കിറങ്ങാനുമാണ് ചങ്ക് ബ്രോസിന്‍റെ അടുത്തപ്ലാന്‍. വിവധ ജില്ലകളില്‍നിന്നായി നൂറിലധികം പേരാണ് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ മറൈന്‍ഡ്രൈവില്‍ എത്തിയത്.
