ആറ് നായ്ക്കൾ ചേർന്നാണ് ഇന്ന് രാവിലെ ലോറി ഡ്രൈവറെ ആക്രമിച്ചത്. അടിമാലി സ്വദേശിയായ പൗലോസ് എന്ന ആൾക്ക് നേരെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്.

കൊച്ചി: എറണാകുളം ഏരൂരിൽ ലോറി ഡ്രൈവർക്ക് നേരെ തെരുവുനായ ആക്രമണം. ആറ് നായ്ക്കൾ ചേർന്നാണ് ഇന്ന് രാവിലെ ലോറി ഡ്രൈവറെ ആക്രമിച്ചത്. അടിമാലി സ്വദേശിയായ പൗലോസ് എന്ന ആൾക്ക് നേരെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. അടിമാലിയിൽ നിന്ന് പന്തൽ നിർമാണത്തിനുള്ള സാമ​ഗ്രികളുമായി എരൂരിലേക്ക് വന്നതാണ്. അവിടെയുള്ള സെൻട്രൽ വെയർ ഹൗസിൽ സമീപത്ത് ലോറി പാർക്ക് ചെയ്ത് ലോറിക്കുള്ളിൽ കിടന്നപ്പോൾ, ലോറിയുടെ അടിയിൽ കയറി തെരുവുനായ്ക്കൾ ബഹളം വെച്ചു. കടിപിടികൂടിയ നായ്ക്കളെ ഓടിക്കാൻ വേണ്ടി ലോറിയിൽ നിന്നിറങ്ങിയ സമയത്താണ് ഇയാളെ ആറ് നായ്ക്കൾ ചേർന്ന് ആക്രമിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഇയാളുടെ മുഖത്തടക്കം നായ്ക്കൾ കടിച്ച് മുറിവേൽപിച്ചിരിക്കുകയാണ്. കൈയിലും ശരീരമാസകലവും 6 നായ്ക്കൾ അതിക്രൂരമായി ആക്രമിച്ചി. ഇവിടെ നിന്ന് പോൾസൺ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. അവിടെ നിന്ന് അടിമാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതി​ഗുരുതരമായ മുറിവുകളാണ് ലോറി ഡ്രൈവർക്ക് സംഭവിച്ചിരിക്കുന്നത്.