സ്വകാര്യ സ്ഥാപനത്തില്‍ ജോലിതരപ്പെടുത്തി നല്‍കി അടുപ്പത്തിലായ  ശേഷം വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. 

ചേര്‍ത്തല: വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ കൊല്ലം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി 41കാരിയായ വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുത്തമെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ കൊല്ലം കൊല്ലം ശാസ്താംകോട്ട വെസ്റ്റ് കല്ലട സ്വദേശി രാജേഷ്(45)നെതിരെയാണ് ചേര്‍ത്തല പോലീസ് കേസെടുത്തു അന്വഷണമാരംഭിച്ചിരിക്കുന്നത്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലിതരപ്പെടുത്തി നല്‍കി അടുപ്പത്തിലായ ശേഷം വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. കൊല്ലം സ്വദേശിയുമായി പരിചയപ്പെട്ടതോടെ വീട്ടമ്മ ഭര്‍ത്താവുമായി അകന്നിരുന്നു. 2018 ആഗസ്ത് മുതല്‍ 2019 മെയ് വരെ പീഡനം നടത്തിയെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. ഇതിനൊപ്പം കച്ചവട ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് പലയിടത്തുനിന്നായി രണ്ടരലക്ഷം ലോണെടുപ്പിച്ച് പണം തിരികെ നല്‍കാതെ കബിളിപ്പിച്ചതായും ഇവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.